ജനങ്ങളുടെ സുരക്ഷയും ജീവന്റെ സംരക്ഷണവുമാണ് സഭയുടെ കാഴ്ചപ്പാട്: മാർ ജോൺ നെല്ലിക്കുന്നേൽ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ജനങ്ങളുടെ സുരക്ഷയും ജീവന്റെ സംരക്ഷണവുമാണ് സഭയുടെ ദൗത്യം. ഡീൻ കുര്യാക്കോസ് എം പി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരവേദിയിൽ എത്തി സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തുന്ന ഉപവാസ സമരം കാലിക പ്രാധാന്യമുള്ളതാണെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.