മധ്യപ്രദേശിൽ കോവിഡ് ബാധിച്ചു മലയാളി കന്യാസ്ത്രീ മരണമടഞ്ഞു

മധ്യപ്രദേശിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന സന്യാസിനി മരണമടഞ്ഞു. കുട്ടനാട്ടിലെ പുളിങ്കുന്ന് വാഴയിലായ കൂട്ടുമ്മേൽ ഔസേപ്പച്ചൻ- കുഞ്ഞമ്മ ദമ്പതികളുടെ മകളായ സി. മരിയ സിഎംസി (സിൻസിമോൾ- 48) ആണ് നിര്യാതയായത്. കഴിഞ്ഞ പത്തുദിവസത്തിലേറെയായി ഷാന്തോൾ ദേവാന്ത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ 11 മണിയോടെയായിരുന്നു മരണം. സംസ്കാരം നടത്തി.

കഴിഞ്ഞ 17 വർഷമായി മധ്യപ്രദേശിൽ സേവനം ചെയ്യുകയായിരുന്നു സി. മരിയ. 2004 ൽ നിത്യവ്രതം സ്വീകരിച്ചത് മുതൽ സിസ്റ്ററിന്റെ പ്രവർത്തന മേഖല മധ്യപ്രദേശ് ആയിരുന്നു. ഷാന്തോൾ ഗുഡ് ഷെപ്പേർഡ് സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തു വരികയായിരുന്നു ഈ സന്യാസിനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.