വെല്ലുവിളികളിൽ നിന്ന്

ജിന്‍സി സന്തോഷ്‌

“നീ ദൈവപുത്രനാണെങ്കിൽ കല്ലുകൾ അപ്പമാകാൻ പറയുക” (മത്തായി 4:3).

മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ ഉരച്ച് ദൈവപുത്രന്റെ മേന്മ നിശ്ചയിക്കുക. എല്ലാ കാലത്തെയും പ്രലോഭനമാണിത്. മനുഷ്യൻ നിശ്ചയിക്കുന്നതനുസരിച്ച് ദൈവം സാഹസം കാണിക്കണം. ഭക്തനൊത്തവിധം അവൻ വിധേയപ്പെടണം. അല്ലെങ്കിൽ അവൻ ദൈവമല്ല. ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും അവന്റെ സഭയോടും ഇതേ വെല്ലുവിളി ആവർത്തിക്കുന്നു. പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ നിലംപതിച്ചിട്ടും ക്രിസ്തുവിന്റെ സഭ ഇന്നും നിലനില്‍ക്കുന്നതിന്റെ കാരണം, അത് ശാന്തമായി ചരിക്കുന്നു എന്നതാണ്. സാഹസം കാട്ടി രസിപ്പിക്കാതെ മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു.

കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും താൻ ആരെന്നു തെളിയിക്കാനുള്ള തിടുക്കത്തിലാണ് മനുഷ്യൻ. നീ ആരെന്നു തെളിയിക്കണ്ടത് നിന്നെ അയച്ചവൻ കൂടിയാണെന്നോർക്കുക. വില കുറഞ്ഞ ഭീഷണികളിൽ നിന്റെ ഔന്നത്യം തകർത്തുകളയരുത്. സ്വന്തമാക്കാം ക്രിസ്തുവിന്റെ ശാന്തത അവന്റെ സഭയോട് ചേർന്ന്…

ജിന്‍സി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.