വത്തിക്കാനിലെ ജനജീവിതം സാധാരണ നിലയിലേക്ക്: ഇന്നലെ പാപ്പായുടെ പൊതുസന്ദർശന പരിപാടിക്ക് എത്തിയത് നിരവധി ആളുകൾ

നവംബർ 24 -ലെ പാപ്പായുടെ പൊതുസദസിലേക്ക് എത്തിയ ആളുകളുടെ എണ്ണത്തിൽ വർദ്ധനവ്‌. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് പോൾ ആറാമൻ ഹാളിൽ വച്ചായിരുന്നു പാപ്പാ സന്ദർശകരെ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇന്നലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ആളുകളുടെ എണ്ണം കൂടിയതിനാൽ രണ്ട് വേദികൾ സജ്ജീകരിക്കേണ്ടി വന്നു.

സാധാരണയായി രാവിലെ ഒൻപതു മണിയോടടുത്താണ് പാപ്പാ തന്റെ മതബോധനപ്രസംഗം നടത്തുന്നതിനായി പോൾ ആറാമൻ ഹാളിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ അദ്ദേഹം, 8. 30 ആയപ്പോൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി സ്ക്രീനിലൂടെ പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയാണുണ്ടായത്.

പരിശുദ്ധ മാതാവ് കാതറിൻ ലേബറിൽ പ്രത്യക്ഷപ്പെട്ടതിന്റെ 190-ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച, ഒരു വർഷം നീണ്ടുനിന്ന തീർത്ഥാടനത്തിന്റെ സമാപനത്തിനെത്തിയ 1,000-ത്തോളം പേരുടെ ഒരു സംഘം ഉണ്ടായിരുന്നു. ഇറ്റാലിയൻ ചാരിറ്റി സംഘടനയായ ‘ജോൺ പോൾ രണ്ടാമനി’ൽ നിന്നുള്ള നൂറുകണക്കിന് ആളുകളും ആക്രമണത്തിനിരയായ സ്ത്രീകളെ സഹായിക്കുന്ന ഇറ്റാലിയൻ അസോസിയേഷനായ ‘വിക്ടിംസ് ഓഫ് വയലൻസി’ലെ അംഗങ്ങളും പൊതുപ്രഭാഷണത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.