ഗത്സമെന്‍ 45: നോമ്പുകാല വിചിന്തനങ്ങള്‍

കുരിശിലെ മരണം യേശുവിനെ സംബന്ധിച്ച് ഒരു ഉയര്‍ത്തപ്പെടലായിരുന്നു. എന്നാല്‍, ലോകത്തെ സംബന്ധിച്ച് അത് ഏറ്റവും അപമാനകരവും നീചവുമായ മരണമായിരുന്നു. യേശു, തന്നിലേയ്ക്ക് മനുഷ്യരെ അടുപ്പിക്കാന്‍ ആഗ്രഹിച്ചത് അത്ഭുതങ്ങളേക്കാളുപരി കുരിശിലെ തന്റെ മരണത്തിലൂടെയായിരുന്നു. എത്രയോ മനുഷ്യരാണ് ഇന്നും അവന്റെ സഹനങ്ങളെ നോക്കി പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തരായി മാറുന്നത്.

ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍