നോമ്പിലെ അമ്പതു മാലാഖമാര്‍ 42: വിവേകത്തിന്റെ മാലാഖ

നോമ്പിലെ നാല്പത്തിരണ്ടാം ദിവസം നമ്മളെ കൈപിടിച്ചു നടത്തുന്ന മാലാഖ വിവേകത്തിന്റെ മാലാഖയാണ്. വികാരത്തിനു മുകളില്‍ വിവേകം ഭരണം നടത്തേണ്ട കാലമാണിത്. മൗലിക സദ്‌ഗുണങ്ങളിലൊന്നായ വിവേകത്തെ, ശരിയായത് എന്താണെന്നു തിരിച്ചറിയാനുള്ള കഴിവായിട്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നിര്‍വചിക്കുക.

വിവേകത്തിന് രണ്ടു കണ്ണുകളുണ്ടെന്ന് വി. ഇഗ്നേഷ്യസ് ലയോള പഠിപ്പിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് മുന്‍കൂട്ടി കാണുന്നതാണ് ഒന്നാമത്തേത്. എന്താണ് ചെയ്തതെന്നു പിന്നീട് പരിശോധിക്കുന്നതാണ് രണ്ടാമത്തേത്. വിവേകം കാത്തുസൂക്ഷിക്കുന്നവന് ഐശ്വര്യമുണ്ടാകുമെന്ന സുഭാഷിതവചനം നമുക്ക് മറക്കാതെ സൂക്ഷിക്കാം. ഈശോയെ, അങ്ങയോടു ചേര്‍ന്നുനിന്നുകൊണ്ട് വിവേകത്തോടെ ജീവിക്കാന്‍ നിന്റെ ആത്മാവിനെ എനിക്ക് തരേണമേ.

ഫാ. ജൈസണ്‍ കുന്നേല്‍ MCBS