നോമ്പ് പ്രാർത്ഥന 35

സ്‌നേഹത്തോടെ പ്രവർത്തിക്കുക 

നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും (യോഹന്നാന്‍  13: 35.)

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, സ്‌നേഹത്തോടെ പ്രവർത്തിക്കുവാൻ എനിക്കു സാധിക്കണമേ. പരസ്പരം സ്‌നേഹിക്കുവാനും സഹായിക്കുവാനും മറ്റുള്ളവരെ ബഹുമാനിക്കുവാനും ഈ നോമ്പ് കാലത്ത് എന്നെ സഹായിക്കണമേ. മറ്റുള്ളവരുടെ കഷ്ടതകളിൽ അവർക്ക് കൈത്താങ്ങാകുവാനും അവരെ സ്‌നേഹത്തിൽ താങ്ങി നിർത്തുവാനും എന്നെ സഹായിക്കണമേ. ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.