പാപ്പയുടെ നോമ്പ് സന്ദേശം 13 – കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കാനുള്ള സമയം 

കഴിഞ്ഞകാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാം കാര്യങ്ങളെയുംപറ്റി ഞാന്‍ ധ്യാനിക്കുന്നു; അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍: 143: 5)

ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നതിനുള്ള സമയമാണ് നോമ്പുകാലം. തന്റെ സന്നിധിയിലേയ്ക്കുള്ള വാതില്‍ ദൈവം അടച്ചുകളഞ്ഞിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കാനുള്ള സമയം. പുതിയ തുടക്കം സാധ്യമാക്കാന്‍ സഹായിക്കുകയും ക്ഷമിക്കുന്നതില്‍ നിന്ന് ഒരിക്കലും വിരമിക്കുകയും ചെയ്യാത്ത അവിടുത്തെ കരുണ ലഭിച്ചില്ലായിരുന്നെങ്കില്‍ നാമെന്താകുമായിരുന്നു എന്നും ചിന്തിക്കേണ്ട സമയം. പ്രത്യാശ നല്‍കികൊണ്ട് പുതിയ തുടക്കത്തിനായി നാം അറിയാതെ തന്നെ നമുക്കായി രഹസ്യവും പരസ്യവുമായി കരങ്ങള്‍ നിട്ടിയ അനേകായിരങ്ങളുടെ സഹായമില്ലായിരുന്നെങ്കില്‍ നാമെന്താകുമായിരുന്നു എന്ന് ചിന്തിക്കാനുള്ള സമയം. ഭൂമിയെ മനുഷ്യത്വം കൊണ്ട് നിറയ്ക്കാന്‍ കഴിയുന്നവനായ ഒരുവനിലേയ്ക്ക് തിരിയാനുള്ള സമയവും കൂടിയാണിത്. തിന്മയുടെ ശക്തികളിലേയ്ക്ക് തിരിയാനോ അവയ്ക്ക് അടിമപ്പെടാനോ ഉള്ള സമയമല്ലിത്. മറിച്ച് നന്മയിലേയ്ക്കും നന്മയുള്ള കേന്ദ്രങ്ങളിലേയ്ക്കും സ്വയം സമര്‍പ്പിക്കാനുള്ള സമയമാണിത്. അതുപോലെതന്നെ നമ്മെ തളര്‍ത്തുകയും അടിമപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന എല്ലാത്തിനെയും അകറ്റി നിര്‍ത്താനും കൂടിയുള്ള സമയമാണിത്. അതുകൊണ്ട് നമുക്ക് ചിന്തിക്കാം…ഈ നോമ്പുകാലത്ത് പുതിയ തുടക്കം സാധ്യമാക്കാന്‍ ദൈവസ്‌നേഹത്തിന്റെ ഏതനുഭവമാണ് എന്നെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതെന്ന്.

( ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന് )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.