ബധിര-മൂക വ്യക്തികൾക്കായി വിശ്വാസപരിശീലനം; പരിശീലകർക്കായി ആംഗ്യഭാഷാ കോഴ്‌സ്

ഇക്വഡോറിലെ ഗ്വായാക്വിൽ അതിരൂപതയിൽ ബധിരരും മൂകരുമായ ആളുകൾക്കായി വിശ്വാസപരിശീലനം ആരംഭിക്കുന്നു. പരിശീലകർക്കായി പ്രത്യേക ആംഗ്യഭാഷാ കോഴ്‌സും രൂപതാ അധികൃതർ സംഘടിപ്പിക്കുന്നുണ്ട്.

രൂപതയിലെ മിക്ക ഇടവകകളിലേക്കും ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് രൂപതാ അധികൃതരുടെ തീരുമാനം. കൂടാതെ, കോഴ്സും വിശ്വാസ പരിശീലകരുടെ സേവനവും പൂർണ്ണമായും സൗജന്യമായിരിക്കും. ഇവർക്ക് സുവിശേഷം പങ്കുവെച്ചുകൊടുക്കുകയും പ്രത്യേകം പരിഗണിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കോർഡിനേറ്റർമാരിൽ ഒരാളായ ആലിൻസൺ ചിലുയിസ പറഞ്ഞു.

അതോടൊപ്പം ഇത് ആംഗ്യഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വൈകല്യമില്ലാത്ത ആളുകൾക്കായും പ്രയോജനപ്പെടുത്തും. സെപ്റ്റംബർ 19 ശനിയാഴ്ചയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. നിലവിൽ വിശുദ്ധ കുർബാനയെ വ്യാഖ്യാനിച്ചു കൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.