‘ലൗദാത്തോ സി’ കേവലം ഒരു ഹരിത ചാക്രികലേഖനമല്ല, മറിച്ച് ഒരു സാമൂഹിക ചാക്രികലേഖനമാണ്: ഫ്രാൻസിസ് പാപ്പാ

‘ലൗദാത്തോ സി’ ചാക്രികലേഖനം കേവലം ഒരു ഹരിത ചാക്രികലേഖനമല്ല, മറിച്ച് ഒരു സാമൂഹിക ചാക്രികലേഖനമാണെന്നു വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. ഭൂമി ഒരു പൊതുഭവനമാണെന്നും അത് പരിപാലിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കുന്ന പഠനങ്ങളടങ്ങിയ ഈ ചാക്രികലേഖനത്തിൽ സൃഷ്ടിയുടെ പരിപാലനത്തിലൂടെ സാമൂഹിക മനസാക്ഷി പുരോഗമിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.

സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ നടക്കുന്ന ലൗദാത്തോ സി ഇന്റർ യൂണിവേഴ്സിറ്റി കോൺഗ്രസിലെ അംഗങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കവെയാണ് പാപ്പാ ഇത് വ്യക്തമാക്കിയത്. ചാക്രികലേഖനം പരിസ്ഥിതിയോടും തന്നോടു തന്നെയുമുള്ള മനുഷ്യന്റെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. അത് കൂടുതൽ മാന്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആവശ്യമായ ധാർമ്മിക നിയമങ്ങൾ സ്വയം നിർമ്മിക്കുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു.

പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാനുള്ള പാപ്പായുടെ ക്ഷണമാണ് 2015 മെയ് 24 -ന് ഒപ്പിട്ട ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.