ലത്തീൻ ജനുവരി 17 മർക്കോ 1:40-45 പുണ്യം

അവന്‍ കരുണ തോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചു കൊണ്ടു പറഞ്ഞു: എനിക്ക് മനസ്സുണ്ട്‌; നിനക്ക് ശുദ്ധിയുണ്ടാകട്ടെ (മര്‍ക്കോ. 1:41).

ദൈവതിരുമനസ്സിൻ്റെ സത്തയും ആന്തരീകഭാവവും കാരുണ്യമാണ്. കരുണാർദ്ര ഹൃദയത്തിൽ നിന്നാണ് സത്പ്രവൃത്തികൾ ജനിക്കുന്നത്. ഒരു മനുഷ്യൻ എന്തെങ്കിലും ഒരു നന്മ മറ്റൊരു മനുഷ്യന് ചെയ്യുമ്പോൾ അത് മനുഷ്യസ്നേഹത്തിന്‍റെ ഒരു പ്രവൃത്തിയാണ്. അപ്പോൾ കരുണയാൽ പ്രേരിതനായി ഒരു നന്മ ചെയ്യുമ്പോൾ അത് ഒരു ഉപകാരം മാത്രമല്ല മറിച്ച് പുണ്യമാണ്. ക്രൈസ്തവന്റെ സത്പ്രവൃത്തികൾക്ക് നിദാനം കേവലം മനുഷ്യസ്നേഹം മാത്രമല്ല, മറിച്ച് ദൈവസ്നേഹമാണ്.

മനുഷ്യസ്നേഹത്തിന്റെ പ്രവൃത്തികളെ “ജീവകാരുണ്യ പ്രവൃത്തികൾ” (Philantrophic) എന്നു വിളിക്കാമെങ്കിൽ ദൈവകാരുണ്യത്തെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കുന്നവയെ “പുണ്യപ്രവൃത്തികൾ” (Virtues) എന്ന് വിളിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.