ലത്തീൻ: ഏപ്രിൽ 09 ചൊവ്വ, യോഹ. 3: 7-15 ക്രിസ്തുവും നിക്കൊദേമൂസും

ക്രിസ്തുവും നിക്കൊദേമൂസും തമ്മിലുള്ള സംവാദമാണ് ഇന്നത്തെ വചനഭാഗം. ക്രിസ്തു തന്നെത്തന്നെ പുതിയനിയമത്തിലെ മോശയായി അവതരിപ്പിക്കുകയാണ്. മരുഭൂമിയിൽ ഇസ്രായേലിന്റെ രക്ഷയ്ക്കായി ദൈവം മോശയെ ഉയർത്തിയതുപോലെ ഈ ലോകത്തിന്റെ രക്ഷയ്ക്കായി പാപപരിഹാരമാകാൻ താൻ തിരഞ്ഞെടുക്കപ്പെട്ടവനാണ് എന്ന് ക്രിസ്തു സമർഥിക്കുകയാണ്. യഹൂദപ്രമാണിയായിരുന്നിട്ടും നിക്കൊദേമൂസ് ക്രിസ്തുവിന്റെ പാഠങ്ങളിലേക്ക് ശ്രദ്ധാലുവാകുന്നു.

ഈ പാഠങ്ങളിലൂടെയും ക്രിസ്തു വെളിപ്പെടുത്തുക മാനവജനതയോടുള്ള ദൈവത്തിന്റെ സ്നേഹത്തെയാണ്. ഈ സ്നേഹം ഇന്നും അസ്തമിച്ചിട്ടില്ല. ക്രിസ്തുവിന്റെ വചനങ്ങൾ മുഴുവൻ സ്നേഹമാണ്. പരിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയാണ്. ക്രിസ്തുവിന്റെ സ്നേഹത്തെ അനുഭവിക്കുന്ന, പകർന്നുനല്കുന്ന നല്ല വ്യക്തിത്വങ്ങളാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.