ലത്തീൻ ഒക്ടോബർ 27 ലൂക്കാ 13: 22-30 ഇടുങ്ങിയ വാതിൽ

“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് സാധിക്കുകയില്ല” (ലൂക്കാ 13:24).

ക്രിസ്തുവിലൂടെ നൽകപ്പെട്ട ‘രക്ഷ’ സാർവ്വത്രികമാണെങ്കിലും സ്വാഭാവികമല്ല. അതായത്, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷ സ്വന്തമാക്കാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ജന്മം കൊണ്ട്  ക്രിസ്ത്യാനിയായിരിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ക്രിസ്തുവിനോട് ബന്ധപ്പെട്ടിരിക്കുന്നതോ രക്ഷയുടെ ഉറപ്പ് ആകുന്നില്ല.  മറിച്ച് ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനമാണ്.

ക്രിസ്തുസാക്ഷ്യ ജീവിതത്തിലെ സഹനശക്തി, പ്രതിസന്ധികളിലും പ്രലോഭനങ്ങളിലുമുള്ള വിശ്വാസ സംരക്ഷണം, സ്വാർത്ഥത, അഹംഭാവം തെറ്റായ മനോഭാവങ്ങൾ, തഴക്കദോഷങ്ങൾ എന്നിവയുടെ മേലുള്ള വിജയം തുടങ്ങിയവയാണ് ഇടുങ്ങിയ വാതിൽ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.