ലത്തീൻ ഒക്ടോബർ 08 ലൂക്കാ 11: 15-26 ആത്മീയ യുദ്ധം

“എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക്‌ എതിരാണ്‌. എന്നോടു കൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു” (ലൂക്കാ 11:23).

ദൈവാരാജ്യവും സാത്താനികരാജ്യവും തമ്മിലുള്ള യുദ്ധക്കളമാണ് മനുഷ്യഹൃദയം.  ഈ യുദ്ധത്തിൽ സാത്താനികശക്തികൾ തങ്ങളുടെ ആയുധങ്ങളായ പ്രലോഭനങ്ങൾ, വഞ്ചന, ചതി, ഭയം, സംശയം എന്നിവയിലൂടെ മനുഷ്യഹൃദയം പിടിച്ചടക്കാൻ ശ്രമിക്കുന്നു എന്നതിനാൽ മനുഷ്യഹൃദയത്തെ ഒരു “യുദ്ധരഹിത മേഖല” (Demiliteraised Zone) ആയി കരുതാനാകില്ല. നിഷ്പക്ഷമതിയായി നിലകൊള്ളുന്ന വ്യക്തി അവസാനം സാത്താന്റെ പക്ഷത്താകും. അതിനാൽ, ദൈവിക ആയുധങ്ങളായ പ്രാർത്ഥന, ഉപവാസം, പരിത്യാഗങ്ങൾ എന്നിവയിലൂടെ  ദൈവസാന്നിധ്യത്തെ നിരന്തരം ഹൃദയത്തിൽ ഉറപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.