ലത്തീൻ സെപ്റ്റംബർ 14 യോഹ. 3: 13-17 (കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ) കുരിശ്: സ്നേഹപ്രതീകം

“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16).

ലോകത്തിന് ‘കുരിശ്’ (Cross) വേദനകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ, അനര്‍ത്ഥങ്ങൾ, കഷ്ടതകൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവയുടെയൊക്കെ പ്രതീകമാണ്. പക്ഷേ, ക്രിസ്തുവിന് കുരിശ് ആത്മത്യാഗത്തിന്റെ അൾത്താരയും മഹത്വീകരണത്തിന്റെ സിംഹാസനവുമാണ്. കുരിശ് ഒരു മരത്തടിക്കഷണമോ, ലോഹക്കഷണമോ മാത്രമല്ല മറിച്ച്, ക്രിസ്തുവിന്റെ രക്ഷണീയപ്രവർത്തനങ്ങളുടെ (സഹന-മരണ-ഉത്ഥാനം) പ്രതീകാത്മകസംഗ്രഹം ആണ്.

സ്നേഹം ബലിയായി പരിണമിക്കുന്ന ദൈവസ്നേഹത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ പ്രതീകാത്മകപ്രകാശനമാണ് കുരിശ്. കുരിശിന് പുകഴ്ച്ച നൽകുന്നതിലൂടെ, കുരിശിലെ സഹനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട രക്ഷാകരമായ ദൈവസ്നേഹമാണ് കൊണ്ടാടപ്പെടുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.