ലത്തീൻ ആഗസ്റ്റ് 28 മത്തായി 25: 14-30 സാഹസികത്വം

“അതിനാൽ ഞാൻ ഭയപ്പെട്ട്‌ നിന്റെ താലന്ത് മണ്ണിൽ മറച്ചുവച്ചു” (വാക്യം 25).

നഷ്ടപ്പെടുമെന്ന പേടിയായിരിക്കാം താലന്ത് മണ്ണിൽ മറച്ചുവയ്ക്കുന്നതിന് ദാസനെ പ്രേരിപ്പിക്കുന്നത്. “സാഹസികർ” (Risk-Takers) “പരിപാലകർ” (Care-Taker) എന്നിങ്ങനെ രണ്ടുതരത്തിലുള്ള ദാസന്മാരെ ഉപമയിൽ കണ്ടെത്താം. ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗം ദാസന്മാർ, നഷ്ടപ്പെടാമെന്നുള്ള സാഹസത്തിലും താലന്ത് കൊണ്ട് ക്രയവിക്രയം നടത്തുകയാണ്.

താലന്തുകൾ അഥവാ ദൈവനിവേശിത ദാനങ്ങൾ ദൈവാരാജ്യവ്യാപന പ്രക്രിയക്കായി സാഹസികതയോടു കൂടിത്തന്നെ ഉപയോഗപ്പെടുത്തേണ്ടതാണ്. ചുങ്കക്കാരോടും പാപികളോടുമുള്ള രക്ഷണീയ ചങ്ങാത്തവും സാബത്തിലെ സൗഖ്യവും മറ്റും പേരും കീര്‍ത്തിയും നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവൻ പിന്മാറിയില്ല. ചിലപ്പോൾ ദൈവാരാജ്യ ശുശ്രൂഷയിൽ നിന്നും ക്രൈസ്തവരെ തടയുന്നത് കീര്‍ത്തി, പദവി, നാമം, ബഹുമാനം തുടങ്ങിയവ നഷ്ടപ്പെടാം എന്ന ഭയമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.