ലത്തീൻ ജൂൺ 29 മർക്കോ. 11: 27-33 അധികാരം

…എന്ത് അധികാരത്താലാണ്…” (വാക്യം 28).

“നീ എന്ത് അധികാരത്താലാണ് ഇതൊക്കെ ചെയ്യുന്നത്?” എന്ന പ്രധാന പുരോഹിതർ, സദുക്കായർ, ഫരിസേയർ എന്നിവരുടെ ചോദ്യം അധികാരത്തോടു കൂടിയ യേശുവിന്റെ ദൈവാലയ ശുദ്ധീകരണകർമ്മത്തിന്റെ പശ്ചാത്തലത്തിലാണ്. അവർ അവർക്കൊരുത്തരം കൊടുക്കുന്നില്ല. കാരണം അവർ സത്യത്തെ അന്വേഷിക്കുന്നതിനു പകരം അവനെ എതിർക്കുകയാണ് ചെയ്യുന്നത്.

യേശുവിന്റെ അധികാരം ദൈവത്തിൽ നിന്നുമാണ് വരുന്നത് എന്നതാണ് സത്യം. “പിതാവ് സകലതും തന്റെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്നു” എന്ന് യേശു പ്രഖ്യാപിക്കുന്നതിനു കാരണം അതാണ് (യോഹ. 13:3). യേശുവിന്റെ ഈ പ്രഖ്യാപിത അധികാരത്തിന്റെ ഉറവിടം പുത്രനായ യേശുവിന് പിതാവായ ദൈവത്തോടുള്ള നിരന്തരസമ്പർക്കമാണ്. ദൈവനാമത്തിൽ ക്രൈസ്തവർ ചെയ്യുന്നവയ്ക്കെല്ലാം അടിസ്ഥാനമായ അധികാരം അവർക്ക് സംലഭ്യമാകുന്നത് പ്രാർത്ഥനയിലൂയുടെ സംലഭ്യമാകുന്ന ദൈവൈക്യത്തിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.