ലത്തീൻ മെയ് 19 യോഹ. 17: 11b-19 അഭിഷിക്തർ

“അവരെ അങ്ങ് സത്യത്താൽ അഭിഷേകം ചെയ്യണമേ” ( വാക്യം 17).

അഭിഷേകം ചെയ്യുക” എന്നാൽ ഒരു വ്യക്തിയെയോ, വസ്തുവിനെയോ, സ്ഥലത്തെയോ ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കുക എന്നർത്ഥം. ശിഷ്യർ ലോകത്തിലാണെങ്കിലും അവർ ദൈവത്തിന്റെ സ്വന്തമാണ്. ഈ ലോകത്തിലായിരിക്കുമ്പോഴും ശിഷ്യർ ലൗകീകരാകാതെ സ്വർഗ്ഗത്തോട് വിശ്വസ്തരായിരിക്കാൻ വേണ്ടി യേശു അവർക്കായി പ്രാർത്ഥിക്കുന്നു.

മാമ്മോദീസയിൽ ക്രിസ്‌തുവിന്റെ ദത്തുപുത്രരായി അഭിഷേകം ചെയ്യപ്പെട്ടവരാണ് ക്രൈസ്തവർ. അതിനാൽ ക്രൈസ്തവജീവിതമെന്നത് ലോകത്തിൽ കാലുറപ്പിച്ച് സ്വർഗത്തിലേക്ക് കണ്ണുംനട്ടുള്ള ഒരു അഭിഷിക്ത-ജീവിതമാണ്. അടിസ്ഥനപരമായി മനുഷ്യരാണെങ്കിലും ഈ അഭിഷേകം വഴി ലക്ഷ്യം സ്വർഗ്ഗമായിട്ടുള്ളവരാണ് ക്രൈസ്തവർ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.