ലത്തീൻ മെയ് 13 യോഹ. 16: 16-20 അൽപസമയം 

അൽപസമയം കഴിയുമ്പോൾ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അൽപസമയം കഴിയുമ്പോൾ നിങ്ങള്‍ എന്നെ കാണുകയില്ല” (വാക്യം 16).

സമാഗതമാകുന്ന യേശുവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ പശ്ചാത്തലത്തിൽ ‘അൽപസമയം‘ എന്നത് സ്വർഗ്ഗാരോഹണത്തിന്റെയും പന്തക്കുസ്തയുടെയും ഇടയിലുള്ള പത്തു ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്. യേശുവിന്റെ സ്വർഗ്ഗാരോഹണം അഥവാ വിടവാങ്ങൽ ശിഷ്യരെ ദുഖത്തിലാഴ്‌ത്തുമെങ്കിലും പത്തു ദിവസങ്ങൾക്കുശേഷം (അൽപസമയം) പന്തക്കുസ്തായിൽ പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ അവരുടെ ദുഃഖം സന്തോഷമായി മാറും എന്നർത്ഥം. അതായത്, മാംസം ധരിച്ച ദൈവത്തിന്റെ (God in Flesh) വിടവാങ്ങൽ ആത്മാവായ ദൈവത്തിന്റെ (God in Spirit) ആഗമനത്തിന് വഴിയൊരുക്കുന്നു.

നമ്മുടെ ഇഹലോകജീവിതത്തെ ദൈവം യേശുവിലൂടെ വാഗ്‌ദാനം ചെയ്ത രക്ഷയുടെ പശ്ചാത്തലത്തിൽ ‘അൽപസമയം’ ആയി കാണാം. വിശുദ്ധി നിറഞ്ഞ ക്രൈസ്തവജീവിതത്തിലൂടെ രക്ഷക്കായി നമ്മെത്തന്നെ ഒരുക്കേണ്ട സമയം. ഈ ലോകവുമായുള്ള ബന്ധത്തിൽ “സമയം അമൂല്യമാണ്” എങ്കിൽ  ദൈവവുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ “സമയം രക്ഷാകരമാണ്.” ലോകത്തിൽ ദൈവം അനുവദിക്കുന്ന സമയത്ത് പറയുന്നതിനും ചെയ്യുന്നതിനും എപ്പോഴും ഒരു സ്വർഗ്ഗീയമാനമുണ്ടാകട്ടെ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.