ലത്തീൻ മെയ് 10 യോഹ. 15:26-16:4a സാക്ഷി

“ഞാന്‍ പിതാവിന്റെ അടുത്തു നിന്ന്‌ അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്‌ വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്‌ സാക്ഷ്യം നല്‍കും” (യോഹ. 15:26).

പരിശുദ്ധാത്മാവ് വചനം പ്രഘോഷിക്കുന്നവരിൽ മാത്രമല്ല, വചനം ശ്രവിക്കുന്നവരിലും പ്രവർത്തിക്കുന്നു. വചനശ്രോതാവ് വചനം ശ്രവിക്കുന്നതിന് മുമ്പു തന്നെ വചനസ്വീകരണത്തിനായ്‌ ഹൃദയങ്ങളെ അതിനായി ഒരുക്കുന്നു. സഭയുടെ വചനശുശ്രുഷകളുടെയും അനുതാപ ശുശ്രുഷകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഗുണഭോക്താക്കളിലെല്ലാം പരിശുദ്ധാതമാവ് പ്രവർത്തിക്കുന്നു. ഇങ്ങനെയാണ് പരിശുദ്ധാതമാവ് ‘സഹായകൻ‘ ആയി വർത്തിക്കുന്നത്.

ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണ്. വചനത്തിന്റെ പ്രചാരകരും പ്രഘോഷകരുമാകുന്ന നിമിഷങ്ങളിൽ മറക്കരുതാത്ത ഒരു സത്യമാണ് പരിശുദ്ധാത്മാവ്‌ വചനത്തിന്റെ ശക്തമായ ഒരു സാക്ഷിയാണ് എന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.