ലത്തീൻ മെയ് 10 യോഹ 16:16-20 അൽപ്പസമയം 

“അൽപ്പസമയം കഴിയുന്പോൾ നിങ്ങളെന്നെ കാണുകയില്ല , വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങളെന്നെ കാണുകയില്ല” (വാക്യം 16)

സമാഗതമാകുന്ന യേശുവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ പശ്ചാത്തലത്തിൽ ‘അൽപ്പസമയം’ എന്നത് സ്വർഗ്ഗാരോഹണത്തിന്റെയും  പന്തക്കുസ്തയുടെയും ഇടയിലുള്ള പത്തുദിവസങ്ങളെയാണ്  സൂചിപ്പിക്കുന്നത്. യേശുവിന്റെ സ്വർഗാരോഹണം അഥവാ വിടവാങ്ങൽ ശിഷ്യരെ ദുഖത്തിലാഴ്‌ത്തുമെങ്കിലും പത്തുദിവസങ്ങൾക്കുശേഷം (അൽപ്പസമയം) പന്തക്കുസ്തായിൽ പരിശുദ്ധാത്മാവ് വന്നുകഴിയുന്പോൾ അവരുടെ ദുഃഖം സന്തോഷമായി മാറും എന്നർത്ഥം. അതായത്, മാംസം ധരിച്ച ദൈവത്തിന്റെ (God in Flesh) വിടവാങ്ങൽ ആത്മാവായ ദൈവത്തിന്റെ ( God in Spirit ) ആഗമനത്തിന് വഴിയൊരുക്കുന്നു.

നമ്മുടെ ഇഹലോകജീവിതത്തെ ദൈവം യേശുവിലൂടെ വാഗ്‌ദാനം ചെയ്ത രക്ഷയുടെ പശ്ചാത്തലത്തിൽ ‘അൽപ്പസമയം’ ആയി കാണാം. വിശുദ്ധി നിറഞ്ഞ ക്രൈസ്തവ ജീവിതത്തിലൂടെ  രക്ഷക്കായി നമ്മെ തന്നെ ഒരുക്കേണ്ട സമയം.

ഈ ലോകവുമായുള്ള ബന്ധത്തിൽ “സമയം അമൂല്യമാണ്” എങ്കിൽ  ദൈവവുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ “സമയം രക്ഷാകരമാണ് രക്ഷാകരമാണ്”. ലോകത്തിൽ ദൈവം അനുവദിക്കുന്ന സമയത്തു പറയുന്നതിനും ചെയ്യുന്നതിനും ഇപ്പോഴും ഒരു സ്വർഗീയമാനമുണ്ടാകട്ടെ . ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.