ലത്തീൻ ഫെബ്രുവരി 12 മർക്കോ. 7: 31-37 ഉല്‍ക്കര്‍ഷ സ്നേഹം

“യേശു അവനെ ജനക്കൂട്ടത്തിൽ നിന്നും മാറ്റിനിറുത്തി” (വാക്യം 33).

സാധാരണയായി അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുമ്പോൾ യേശു ജനക്കൂട്ടങ്ങളുടെ സാക്ഷ്യത്തിനുമായി പൊതുജനമദ്ധ്യത്തിലാണ് അവ പ്രവർത്തിച്ചതായി സുവിശേഷത്തിൽ കാണുന്നത്.  എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി യേശു, ഊമനായവനെ ജനക്കൂട്ടത്തിൽ നിന്നും മാറ്റിനിറുത്തി സുഖപ്പെടുത്തുന്നു. ഈ വ്യത്യസ്തമായ പ്രവർത്തിയെ ദരിദ്രരോടും ആലംബഹീനരോടുമുള്ള ദൈവത്തിന്റെ ഉൽകർഷ സ്നേഹത്തിന്റെ (Preferential Love) ഒരു പ്രകടനമായി കാണാവുന്നതാണ്.

ദൈവത്തിന്റെ ഉൽകർഷ സ്നേഹമെന്നത് പക്ഷപാതിത്വത്തിന്റെ ഭാഗമല്ല. അതുപോലെ ബലഹീനർ ആത്മീയമായോ, ധാർമ്മികമായോ മറ്റുള്ളവരേക്കാൾ യോഗ്യതയുള്ളതുകൊണ്ടോ അല്ല. മറിച്ച് ദാരി ദാരിദ്ര്യവും ബലഹീനതകളും ചൂഷണവും ദൈവഹിതത്തിന് എതിരാണ് എന്നതുകൊണ്ടാണ്.

എല്ലാവർക്കും തുല്യമായ മനുഷ്യമഹത്വം (human dignity) ഉറപ്പുവരുത്തുക എന്നത് ദൈവത്തിന്റെ സാർവ്വത്രികസ്നേഹത്തിന്റെ ഭാഗമാണ്. ഇതാണ് ദൈവത്തിന്റെ ഉൽകർഷ സ്നേഹത്തിന്റെ ലക്ഷ്യം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.