ലത്തീൻ ജനുവരി 13 മർക്കോ. 1: 29-39 സമയം രക്ഷാകരം

“അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്ഥലത്തേയ്ക്കു പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (മര്‍ക്കോ. 1:35).

സമയം എന്ന മഹാദാനത്തെ യേശു എങ്ങനെ വിനിയോഗം ചെയ്തു എന്നത് അനുകരണീയമാണ്. സുവിശേഷം സാക്ഷ്യപ്പെടുത്തുന്നതുപോലെ എല്ലാവരും അവനെ അന്വേഷിക്കുമ്പോഴും (മർക്കോ. 1:37) ജനപ്രീതിയിൽ മയങ്ങിപ്പോകാതെ ആത്മീയജീവിതത്തിൽ സുപ്രധാനമായ ദൈവബന്ധത്തിനുൾപ്പെടെ എല്ലാത്തിനും അവന് സമയമുണ്ടായിരുന്നു. അവൻ, തനിക്ക് നൽകപ്പെട്ട സമയത്തെ പൂർണ്ണതയിൽ ദൈവികപദ്ധതിയിൽ വിവിധ കാര്യങ്ങൾക്കായി പങ്കിടുകയും വിനിയോഗിക്കുകയും ചെയ്തു.

1. കുടുംബ-സമയം (Family Time): “...അവൻ പത്രോസിന്റെ ഭവനത്തിൽ പ്രവേശിച്ചു” (വാക്യം 29).  യേശു തന്റെ ഗലീലയിലെ പരസ്യജീവിതകാലത്ത് തന്റെ സ്വന്തം ഭവനം പോലെ കണക്കാക്കിയിരുന്ന പത്രോസിനെ ഭവനത്തിൽ കൂടെക്കൂടെ എത്തുവാനും സൗഹൃദം പങ്കിടുവാനും ശ്രദ്ധിച്ചിരുന്നു.

2. സാമൂഹിക-സമയം (Social Time): “….അവർ രോഗികളായ എല്ലാവരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു” (വാക്യം 32). ദൈവകാരുണ്യത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും മൂർത്തീഭാവമായി തന്നെ സമീപിച്ചവർക്കെല്ലാം ദൈവകരങ്ങളാകാൻ അവൻ സമയം കണ്ടെത്തി.

3. ദൈവിക-സമയം (Time for God): “….അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്ഥലത്തേയ്ക്കു പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു (വാക്യം 35). യേശുവിന്റെ അനന്തരമായ ആത്മീയോർജ്ജത്തിന്റെ ഉറവിടം പിതാവുമായുള്ള ബന്ധത്തിനായി അവൻ കണ്ടെത്തിയ സമയമായിരുന്നു.

ദൈവ-മനുഷ്യ-കുടുംബ ബന്ധങ്ങളെ ദൃഢമാക്കാനായി മനുഷ്യൻ ചിലവഴിക്കുന്ന സമയത്തെ “വൈശിഷ്ട്യ-സമയം” (Quality Time) എന്ന് ലോകം വിളിക്കുമ്പോൾ, ദൈവതിരുമനസ്സ് നിറവേറ്റാനും ദൈവികപദ്ധതികൾ നിവർത്തികരിക്കാനും കണ്ടെത്തുന്ന സമയത്തെ “രക്ഷാകര-സമയം” (Salvific Time)  എന്നു വിളിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.