ലത്തീൻ ഡിസംബർ 27 ലൂക്കാ 2: 22-40 ആത്മസമർപ്പണം

മോശയുടെ നിയമമനുസരിച്ച്‌, ശുദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. (ലൂക്കാ 2:22)

ദൈവ തിരുമുൻപിലുള്ള രണ്ട് സമർപ്പണത്തിന്റെ ചിത്രങ്ങളാണ് സുവിശേഷത്തിൽ. യൗസേപ്പും മറിയവും ശിശുവായ യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നതും, മറിയം തന്റെ ശുദ്ധീകരണത്തിന്റെ ദിവസങ്ങൾ പൂർത്തിയായപ്പോൾ രണ്ട് പ്രാവുകളെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി സമർപ്പിക്കുന്നതും. ഈ സമർപ്പണങ്ങളെ ദൈവതിരുമുൻപിലുള്ള നമ്മുടെ ആത്മസമർപ്പണത്തിന്റെ പ്രതീകമായി കാണാം.

ദൈവകാര്യങ്ങളിലെ ഉപകരണങ്ങൾ എന്ന അർത്ഥത്തിലും, ദൈവവുമായുള്ള ആത്മീയ മൈത്രിയുടെയും, ആത്മീയ ബലി ചൈതന്യത്തിന്റെയും പ്രതീകമായതിനാൽ ആത്മീയ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. ആമ്മേൻ.

ഫാ.  ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.