ലത്തീൻ ഒക്ടോബർ 31 ലൂക്കാ 14:1, 7-14 എളിമ മാഹാത്മ്യം 

“തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും” (ലൂക്കാ 14:11).

മഹത്വത്തിലേയ്ക്കുള്ള ക്രൈസ്തവ വഴി എളിമ എന്ന പുണ്യമാണ്. ദൈവവുമായുള്ള ഫലപ്രദമായ ബന്ധത്തിന്റെ താക്കോലും (പ്രഭാ. 3:18), സ്വർഗ്ഗത്തിലേയ്ക്കു നയിക്കുന്ന ഗോവണിയുമാണ് (ഹെബ്രാ. 12:22) എളിമ. കാരണം, എളിമ എന്ന പുണ്യം ദൈവത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ മനുഷ്യന്റെ ഹൃദയത്തിൽ ഒരിടം നൽകുന്നു. എന്നാൽ അഹങ്കാരമോ ദൈവികനന്മ പ്രത്യക്ഷമാകുന്ന എല്ലാ വഴികളും അടച്ചുകളയുന്നു.

മറ്റുള്ളവരിലെ നന്മകളിലും വിജയങ്ങളിലും സന്തോഷിക്കാനുള്ള കഴിവും സ്വന്തം കുറവുകളെക്കുറിച്ചുള്ള ബോധ്യവും തെറ്റുകൾ തിരുത്തപ്പെടുമ്പോൾ സ്വീകരിക്കാനുള്ള മനസും എളിമ എന്ന പുണ്യത്തിന്റെ ലക്ഷണങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.