ലത്തീൻ ഒക്ടോബർ 10 ലൂക്കാ 11:1-4 ക്ഷമ

ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ലൂക്കാ 11 : 4

കർതൃപ്രാർത്ഥന, ക്ഷമ  എന്ന പുണ്യത്തെ കുറിച്ച് പഠിപ്പിക്കുന്നു.  ക്ഷമ എന്ന പുണ്യം ദൈവവുമായുള്ള  ലംബമാന ബന്ധത്തിലും, മനുഷ്യരുമായുള്ള സമാന്തര ബന്ധത്തിലും അത്യന്താപേക്ഷിതമാണ്. ദൈവവുമായുള്ള ബന്ധത്തിൽ മനുഷ്യർ പാപികളാണെന്നതിനാൽ അവർക്ക് ദൈവത്തിന്റെ ക്ഷമ ആവശ്യമാണ്. ക്ഷമ ഇല്ലാത്തിടത്ത് മനുഷ്യബന്ധങ്ങൾക്ക് നിലനിൽപ്പില്ലാത്തതിനാൽ മനുഷ്യബന്ധത്തിലും ക്ഷമ അത്യന്താപേക്ഷിതമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.