ലത്തീൻ ആഗസ്റ്റ് 12  യോഹ 6:41-51 “ജീവൻ്റെ  അപ്പം”

“ഞാൻ ജീവൻ്റെ അപ്പമാകുന്നു” (6:48)

ദിവ്യകാരുണ്യ ചൊല്ല്‌” എന്നോ “ദിവ്യകാരുണ്യ വെളിപാട്” എന്നോ വിശഷിപ്പിക്കാവുന്ന, “ഞാൻ ജീവൻ്റെ അപ്പമാകുന്നു” ( I am the Bread of Life ) എന്ന വചങ്ങളിലൂടെ തന്നെ  സ്വർഗ്ഗത്തിൽ നിന്നും വന്ന ജീവൻ്റെ അപ്പമായി വിശ്വസിച്ചു സ്വീകരിക്കാൻ ജനക്കൂട്ടത്തെ ക്ഷണിക്കുന്നു.

ഞാൻ‘, ‘ജീവൻ‘, ‘അപ്പം‘ എന്നി മൂന്നു പദങ്ങളാണ് യേശു തൻ്റെ ദിവ്യകാരുണ്യ പ്രഭാഷണത്തിൽ ഉപയോഗിക്കുന്നത്. ഈ മൂന്ന് പദങ്ങളുടെ അന്തരാർത്ഥത്തെ കുറിച്ചുള്ള ധ്യാനം ദിവ്യകാരുണ്യത്തെ കുറിച്ച് അഗാധതമായ അർത്ഥതലങ്ങളിലേക്ക് നയിക്കുന്നു.

(1) “ഞാൻ ആകുന്നു” ( I AM) :  ഈ നാമപ്രയോഗം വിരൽ ചൂണ്ടുന്നത്  യേശുവിൻ്റെ ദൈവത്തിലേക്കാണ്. ദൈവം തന്നെ തന്നെ മോശക്ക് ‘ ഞാൻ ഞാൻ ആകുന്നു ‘ ( I am Who Am ) എന്ന് വെളിപ്പെടുത്തിയതുപോലെയുള്ള യേശുവിൻ്റെ ദൈവത്വത്തിൻ്റെ വെളിപ്പെടുത്തലാണിത്.

(2) “അപ്പം” (Bread): ഈ പ്രതീകം സൂചിപ്പിക്കുന്നത് ദിവ്യകാരുണ്യത്തിൽ യേശുവിനെ സ്വീകരിക്കുന്ന  ‘ വചനമാകുന്ന അപ്പം ‘ (Bread of Word),  ‘ ശരീരമാകുന്ന അപ്പം ‘ (Bread of Body) എന്നിവയെയാണ്.

(3) “ജീവൻ” (Life) : വിശുദ്ധ ഗ്രന്ഥപശ്ചാത്തലത്തിൽ ആത്മീയ അർത്ഥത്തിൽ ജീവനെന്നത് വെറും ശാരീരിക ജീവൻ്റെ നിലനിൽപ്പല്ല, ജീവൻ്റെ ഉറവിടമായ ദൈവവുമായുള്ള സംസർഗമാണ്.

അതായത്, ഒരു ക്രൈസ്തവൻ്റെ ജീവിതത്തിൽ ‘ഞാൻ ആകുന്നു‘ ആയ ദൈവവുമായുള്ള എൻ്റെ സംസർഗം അഥവാ ജീവൻ്റെ അനുഭവം സാധിതമാക്കുന്നതു അപ്പം അഥവാ ദിവ്യകാരുണ്യമാണ്‌. ഈ നിരന്തര സംസർഗാനുഭവത്തിലാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നതുപോലെ വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിൻ്റെ  ഉറവിടവും പരമകാഷ്‌ഠയുമാകുന്നത്. ആമ്മേൻ.

 ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.