ലത്തീൻ ഒക്ടോബർ 15   ലൂക്കാ 11:31-47 ആന്തരീകത

അപ്പോള്‍ കര്‍ത്താവ്‌ അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്‌ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. (ലൂക്കാ 11 : 39)

മനുഷ്യന്റെ ജീവിതത്തിൽ ദൈവം പ്രാധാന്യം കൊടുക്കുന്നത് ആത്മാവിന്റെ അവസ്ഥക്കാണ്, ബാഹ്യമായ സാഹചര്യങ്ങളിലേക്കല്ല. ഇന്നിന്റെ സംസ്ക്കാരം പ്രാധാന്യം കൊടുക്കുന്നത് സമ്പത്ത്, ജ്യോലി, സ്ഥാനമാനങ്ങൾ, സൗന്ദര്യം തുടങ്ങിയ ബാഹ്യകാര്യങ്ങൾക്കാണ്. എന്നാൽ ദൈവത്തിന്റെ നോട്ടം നേരെ മനുഷ്യന്റെ ഹൃദയത്തിലേക്കാണ്.

ആചാരപരമായ ശുദ്ധതതയിൽ നിന്നും ധാർമിക ഔന്നത്യം ജനിക്കുമ്പോഴാണ് മതാത്മകതയിൽ നിന്നും ആത്യാത്മകത ജനിക്കുന്നത്.

 മറ്റുള്ളവർ എന്ത് കാണും എന്ന ചിന്തയല്ല,  മറിച്ചു ദൈവം എന്നിൽ എന്ത് കാണും എന്ന ചിന്തയാണ് ദൈവപൈതലിനെ നയിക്കേണ്ടത്.  ആമ്മേൻ.

 ഫാ. ജെറി വള്ളോംകുന്നേൽ MCBS,  സത്താറ