ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം സർക്കാർ തിരുത്തണം

ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനം സർക്കാർ തിരുത്തണം എന്ന ആവശ്യം ഉയർത്തി ലെയ്റ്റി കൗൺസിൽ. കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങളിൽ 80 : 20 അനുപാത വിവേചനം ജനുവരി ഏഴിലെ ഹൈക്കോടതി ഉത്തരവ് മാനിച്ച് കൊണ്ട് അടിയന്തിരമായി തിരുത്തുവാൻ സർക്കാർ നടപടി എടുക്കണം എന്ന് ലെയ്റ്റി കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യമായി വിതരണം ചെയ്യണം. കോടതി വിധി പ്രകാരം തീരുമാനമെടുക്കാൻ അനുവദിച്ചിട്ടുള്ള നാലുമാസം നോക്കിയിരിക്കാതെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് 80 : 20 വിവേചനം തിരുത്തുവാൻ തയ്യാറാകണം. കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികളിൽ പോലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത വിവേചനം കേരളത്തിൽ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല എന്നും കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.