സ്ത്രീകള്‍ക്ക് സുരക്ഷിത ഭവനവുമായി നൈറ്റ്‌സ് ഓഫ് കൊളംബസ്

സ്ത്രീകളുടെ, പ്രത്യേകിച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ‘സുരക്ഷിത ഭവനം’ പദ്ധതിയുമായി ചാരിറ്റി സംഘടനയായ ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’. മനുഷ്യക്കടത്ത് ഏറ്റവുമധികം നടക്കുന്ന യു.എസിലെ നഗരങ്ങളില്‍ ഒന്നാമതായ അറ്റ്‌ലാന്റയിലാണ് വേറിട്ട ജീവകാരുണ്യ പദ്ധതിയുമായ് ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ രംഗത്തെത്തിയിരിക്കുന്നത്.

ഇരുപതിലധികം നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് പദ്ധതിയില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. സമൂഹത്തിന്റെ ഈ ദുര്‍ബലമായ അവസ്ഥയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രോ ലൈഫ് ദൗത്യത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

േെജാര്‍ജിയയില്‍ 2018ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 375 മനുഷ്യക്കടത്ത് കേസുകളാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചാരിറ്റി സംഘടനകളെ കൂട്ടിച്ചേര്‍ത്ത്, ഇരകളായവര്‍ക്ക് സംരക്ഷണം നല്‍കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ‘നൈറ്റ്‌സ്’ ശ്രമിക്കുന്നത്.