ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് മിഡിൽ ഈസ്റ്റ്: ത്രിദിന പഠനക്യാമ്പ് സമാപിച്ചു

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദേശരാജ്യങ്ങളിലുള്ള ക്‌നാനായ കുട്ടികൾക്കായി ത്രിദിന പഠനക്യാമ്പ് സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന സമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ.സി.സി.എം.ഇ ചെയർമാൻ ടോമി നെടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജോസ് ജെയിംസ്, അഡ്വ. രാജു ഓരിൽ, വിനോദ് ജേക്കബ്ബ്, സജി മുണ്ടകപ്പറമ്പിൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, വിൻസന്റ് വലിയവീട്ടിൽ, ബിജോ പാറശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, മൂല്യാധിഷ്ഠിത ജീവിതദർശനം, ക്‌നാനായ സമുദായ ചരിത്രം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.