തട്ടികൊണ്ടുപോയ ഓസ്‌ട്രേലിയന്‍ ഡോക്ടറെ മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥനയുമായി കുടുംബാംഗങ്ങള്‍ 

ദിജിബോയില്‍ നിന്ന് ഭീകരര്‍ തട്ടികൊണ്ട് പോയ 84 കാരനായ ഡോക്ടറിന്റെ മോചനം സാധ്യമാക്കുവാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം എന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ദിജിബോയിലെ ക്ലിനിക്ക് നടത്തിക്കൊണ്ടിരുന്ന ഡോ. കെന്‍ ഇലിയോട്ടിനെയാണ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയത്.

2016  ജനുവരി 15 നു ആണ് അല്‍ ക്വായിദാ ബന്ധമുള്ള തീവ്രവാദി സംഘം ഡോക്ടറിനെ തട്ടികൊണ്ട് പോകുന്നത്. 1000 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാലാണ് കുടുംബം അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ഡോക്ടറും ഭാര്യയും ചേര്‍ന്ന് നാല്‍പ്പതു വര്‍ഷമായി ദിജിബോയില്‍ ക്ലിനിക്ക് നടത്തി വരുകയായിരുന്നു. വളരെ നല്ല രീതിയില്‍ ആശുപത്രി നടത്തി വന്നിരുന്ന അദ്ദേഹത്തെ അന്നാട്ടുകാര്‍ പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്.

പണം ഇല്ലാതെ വരുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുവാനും രോഗികളോട് ഏറ്റവും സ്‌നേഹപൂര്‍വ്വം പെരുമാറാനും അദ്ദേഹം ശ്രമിച്ചിരുന്നു. പ്രായാധിക്യത്താലുള്ള അവശതകള്‍ ഒക്കെ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് നല്ല ആശങ്കയുണ്ട്. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ മോചനം എത്രയും വേഗം സാധ്യമാക്കണം എന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.