കേരളസഭ നവീകരണ കാലഘട്ടം: കോട്ടയം അതിരൂപതയില്‍ തുടക്കമായി

2025-ാമാണ്ട് കത്തോലിക്കാ സഭയില്‍ ആചരിക്കപ്പെടുന്ന ജൂബിലി വര്‍ഷത്തിനൊരുക്കമായി ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന ആപ്തവാക്യത്തോടെ എല്ലാവരും ഒരുങ്ങണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് കേരള കത്തോലിക്കാ മെത്രാന്‍സമിതി ആഹ്വാനം ചെയ്തിരിക്കുന്ന മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന സഭാനവീകരണ കാലഘട്ടത്തിന് കോട്ടയം അതിരൂപതയില്‍ തുടക്കമായി. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സന്ദേശം നല്‍കി തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍  ഒ.എസ്.എച്ച് സുപ്പീരിയര്‍ ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടുനിരപ്പേല്‍, ഒ.എസ്.ബി സുപ്പീരിയര്‍ ഫാ. ബിജു താഴത്തുചെരുവില്‍, ക്രിസ്തുരാജാ കത്തീഡ്രല്‍ വികാരി ഫാ. ജെയിംസ് പൊങ്ങാനയില്‍, സെക്രട്ടറി ഫാ. ബിബിന്‍ ചക്കുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, ഷെവ. ജോയി ജോസഫ് കൊടിയന്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, സന്യാസിനീ സമൂഹങ്ങളുടെ പ്രതിനിധികളായ സി. കരുണ, സി.ജെനറ്റ്, സി. ലിസി, സി. ഹെലനോറ, കെ.സി.ഡബ്ല്യു.എ ട്രഷറര്‍ എല്‍സമ്മ സക്കറിയ എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.