കെ.സി.വൈ.എം. സംസ്ഥാന കര്‍മ്മപദ്ധതി ഉദ്ഘാടനവും ലീഡേഴ്‌സ് ക്യാമ്പും

തൃശൂര്‍: കെ.സി.വൈ.എം. സംസ്ഥാനതല കര്‍മ്മപദ്ധതി ഉദ്ഘാടനവും ലീഡേഴ്‌സ് ക്യാമ്പും മാര്‍ച്ച് 10, 11, 12 തീയതികളിലായി ഷൊര്‍ണ്ണൂര്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ നടത്തപ്പെടും. 11-ന് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. വി. ടി. ബല്‍റാം എം.എല്‍.എ. കര്‍മ്മപദ്ധതി പ്രകാശനം നടത്തും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അദ്ധ്യക്ഷത വഹിക്കും. സി.ബി.സി.ഐ. അവാര്‍ഡ് ജേതാക്കളെ പ്രൊഫ. കലാമണ്ഡലം ഗീതാനന്ദന്‍ ആദരിക്കും. 12-ന് ഭാരതപ്പുഴയുടെ തീരത്ത് നടത്തു ”നിളയുടെ നോവുകള്‍” എ പഠന ശിബിരത്തില്‍ റോജി എം. ജോ എം.എല്‍.എ. നേതൃത്വം നല്‍കും. സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, സംസ്ഥാന ജനറല്‍ സെക്ര’റി പോള്‍ ജോസ്, തൃശ്ശൂര്‍ രൂപത ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, പ്രസിഡന്റ് അനുപ് പുപ്പുഴ, ബിബിന്‍ ചെമ്പക്കര, റോബിന്‍സ് വടക്കേല്‍, ജിഫിന്‍ സാം, രേഷ്മ കുരിയാക്കോസ്, റീത്തു ജോസഫ്, ബിനോയി, നീതു എം. മാത്യു എിവര്‍ പ്രസംഗിക്കും. ക്യാമ്പിന് മുാേടിയായി സംസ്ഥാന ഡയറക്‌ടേഴ്‌സ് ആനിമേറ്റേഴ്‌സിന്റെ പ്രതേ്യക മീറ്റിംഗ് 9-ന് കാഞ്ഞിരപ്പള്ളി അമല്‍ജേ്യാതി കോളേജില്‍ നടക്കും. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ്പ് ജോസ് പുളിയ്ക്കല്‍ എിവര്‍ പ്രസംഗിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.