കെ.സി.വൈ.എൽ രണ്ടാമത് സെനറ്റ് സമ്മേളനം നടത്തപ്പെട്ടു

ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവർത്തനവർഷത്തെ രണ്ടാമത് സെനറ്റ് സമ്മേളനം കോട്ടയം ചൈതന്യ പാസറ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപതാ വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 141 സെനറ്റ് അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ തങ്ങളുടെ ഡിജിറ്റൽ അർദ്ധവാർഷിക റിപ്പോർട്ടുകളുടെ അവതരണവും നടത്തപ്പെട്ടു.

യോഗത്തിൽ അതിരൂപതാ ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ജനറൽ സെക്രട്ടറി ഷാരു സോജൻ കൊല്ലറേട്ട്, വൈസ് പ്രസിഡന്റ് ജെറിൻ ജോയ് പാറാണിയിൽ, ട്രഷറർ ജയിസ് എം ജോസ് മുകളേൽ, ജോയിന്റ് സെക്രട്ടറി അലീന ലൂമോൻ പാലത്തിങ്കൽ, ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.