കെ.സി.വൈ.എൽ യുവജന സംഗമവും ലഹരിവിമുക്ത കൂട്ടായ്മയും സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 54-ാമത് ജന്മദിനത്തോടനുബന്ധിച്ച് യുവജന സംഗമവും ലഹരിവിമുക്ത കൂട്ടായ്മയും മണക്കാട് സെന്റ ജോസഫ് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. കൃതജ്ഞതാ ബലിയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികള്‍ക്ക്   അതിരൂപതാ ഡയറക്ടര്‍ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി ഷാരു സോജന്‍ കൊല്ലറേട്ട് യുവജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്നു നടന്ന കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാതല ലഹിരിവിമുക്ത സംഗമം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിന്‍ ജോസ് പാറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍  ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്നു.

ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 16 ടീമുകള്‍ പങ്കെടുത്തു. കരിങ്കുന്നം, ചുങ്കം, പുന്നത്തറ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കും പ്രോത്സാഹനത്തിന് അര്‍ഹരായവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

അതിരൂപതാ ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന ചാപ്ലയിന്‍, ഫാ. ദീപു ഇറപുറത്ത്, അതിരൂപതാ ജന. സെക്രട്ടറി ഷാരു സോജന്‍ കൊല്ലറേട്ട്, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, വൈസ് പ്രസിഡന്റ് ജെറിന്‍ ജോയി പാറാണിയില്‍, ജോയിന്റ് സെക്രട്ടറി അലീന ലൂമോന്‍ പാലത്തിങ്കല്‍, ട്രഷറര്‍ ജയിസ് എം ജോസ് മുകളേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി, ചുങ്കം ഫൊറോന പ്രസിഡന്റ് നിതിന്‍ ജോസ്, മണക്കാട് യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി അറുനൂറിലധികം യുവജനങ്ങള്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ അതിറൂപതാ സമിതിയും മണക്കാട് യൂണിറ്റ് സമിതിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ലിബിന്‍ ജോസ് പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.