യുവജനങ്ങൾക്ക് ആവേശമായി കെ.സി.വൈ.എൽ അതിരൂപതാ വാർഷികവും കരോൾ ദൃശ്യാവിഷ്കാര മത്സരവും

ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) സംഘടനയുടെ 2020-2021 പ്രവർത്തന വർഷ സമാപനത്തോടനുബന്ധിച്ച് അതിരൂപതാ വാർഷികവും കരോൾ ദൃശ്യാവിഷ്ക്കാര മത്സരവും ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. വാർഷിക സമ്മേളനം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

ക്നാനായ സമുദായത്തിന്റെ പരിശുദ്ധിയും പവിത്രതയും അതിന്റെ പരിപാവനതയും പൈതൃകവും നിലനിർത്തിക്കൊണ്ടു തന്നെ മുന്നോട്ടു പോകുമെന്നും ലോകം മുഴുവൻ കോവിഡ്-19 ന്റെ ആക്രമണത്തിൽ തകർന്നു നിൽക്കുമ്പോഴും മടി കൂടാതെ കർമ്മനിരതരായി സാഹചര്യങ്ങൾക്കൊത്ത് ഉയർന്ന് വിവിധങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സംഘടനക്ക് സാധിച്ചുവെന്ന് അഭി. പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറയുകയുണ്ടായി.

കെ.സി.വൈ.എൽ  അതിരൂപത പ്രസിഡൻറ് ശ്രീ. ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി വൈ.എൽ അതിരൂപത ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം നൽകി. ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ, വൈസ് പ്രസിഡണ്ട് ജോസുകുട്ടി ജോസഫ് താളിവേലിൽ, യൂണിറ്റ് ചാപ്ലയിൻ ഫാ. സജി മെത്താനത്ത്, ഫൊറോനാ ചാപ്ലയിൻ ഫാ. ജിബിൻ കീച്ചേരിയിൽ, കെ.സി.ഡബ്ള്യൂ. എ. പ്രസിഡണ്ട് ശ്രീമതി ലിൻസി രാജൻ, അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ എസ്.ജെ.സി, യൂണിറ്റ് പ്രസിഡണ്ട് നിഖിൽ റെജി തത്തംകുളം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.