കെ.സി.വൈ.എൽ അതിരൂപതാ വാർഷികവും കരോൾ ഗാനമത്സരവും

ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2020-2021 പ്രവർത്തന കാലഘട്ടത്തിലെ വാർഷികവും കരോൾ ഗാനമത്സരവും ഡിസംബർ 19 -ന് ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി കരോൾ ഗാനമത്സരത്തിൽ ടീമുകൾ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.

കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം നൽകുകയും ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും.

കടുത്തുരുത്തി ഫൊറോന വികാരി റവ. ഫാ. എബ്രാഹം പറമ്പേട്ട്, ഫൊറോന ചാപ്ലയിൻ ഫാ. ജിബിൻ കീച്ചേരിൽ, ഞീഴൂർ യൂണിറ്റ് ചാപ്ലയിൻ ഫാ. സജി മെത്താനത്ത്, കെ.സി.സി അതിരൂപത പ്രസിഡന്റ് ശ്രീ. തമ്പി എരുമേലിക്കര, കെ.സി.ഡബ്യൂ.എ പ്രസിഡന്റ് ശ്രീമതി ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റ് നിഖിൽ റെജി തത്തംകുളം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

അതിരൂപത സമിതി അംഗങ്ങളായ ശ്രീ. ഷെല്ലി ആലപ്പാട്ട്, സി. ലേഖ എസ്.ജെ.സി, ജോസുകുട്ടി ജോസഫ്, ആൽബർട്ട് തോമസ്, അച്ചു അന്ന ടോം, അമൽ അബ്രാഹം, കെ.സി.വൈ.എൽ കടുത്തുരുത്തി ഫൊറോനാ, ഞീഴൂർ യൂണിറ്റ് സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.