ക്‌നാനായ കാത്തലിക്ക് വിമൺസ് അസോസിയേഷൻ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്ക് വിമൺസ് അസ്സോസിയേഷന്റെ എല്ലാ യൂണിറ്റുകളിലെയും അംഗങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കെ.സി.ഡബ്ല്യു.എ. -യുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് വിജയികളെ പ്രഖ്യാപിച്ചത്.

കിടങ്ങൂർ ഇടവകാംഗമായ ബീന ജോസ്‌ലറ്റ് പ്ലാത്തോട്ടത്തിൽ ഒന്നാം സ്ഥാനവും, രാജപുരം ഫൊറോനയിലെ കള്ളാർ ഇടവകാംഗമായ ബിനയ സിജു ചാമക്കാലായിൽ രണ്ടാം സ്ഥാനവും, കടുത്തുരുത്തി ഫൊറോനയിലെ മേമ്മുറി ഇടവകാംഗമായ ജൂലിൻ തോമസ് ആശാരിപറമ്പിൽ മൂന്നാം സ്ഥാനവും നേടി. കൂടാതെ പിറവം യൂണിറ്റ് അംഗമായ ജോസി വിജിൽ മണക്കാട്ട്, മടമ്പം യൂണിറ്റ് അംഗമായ ബിൻസി മാറികവീട്ടിൽ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

“ക്‌നാനായ വനിതകൾ കുടുംബത്തിൽ, സഭയിൽ, സമൂഹത്തിൽ” എന്ന വിഷയത്തിലാണ് അതിരൂപതാ തലത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചത്. യൂണിറ്റു തലത്തിൽ വിലയിരുത്തൽ നടത്തി വിജയിച്ചവരെ ഉൾപ്പെടുത്തി ഫൊറോന തലത്തിൽ വിലയിരുത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട 22 പ്രസംഗങ്ങളിൽ നിന്നാണ് വിദഗ്ദ്ധരടങ്ങുന്ന ടീം വിജയികളെ കണ്ടെത്തിയത്.

ഡോ. മേഴ്‌സി ജോൺ (പ്രസിഡന്റ്)
സിൻസി പാറേൽ (സെക്രട്ടറി)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.