കെ.സി.ഡബ്ള്യൂ.എ ‘പത്തായം നിറയ്ക്കൽ ‘- വിത്തുശേഖരണവും ലഭ്യമാക്കലും രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കോവിഡിന്റെ പശ്ചാത്തലത്തിൽ കോട്ടയം അതിരൂപതയുടെ കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് വനിതാ അത്മായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നടപ്പിലാക്കുന്ന പത്തായം നിറയ്ക്കൽ വിത്തുശേഖരണ – ലഭ്യമാക്കൽ പദ്ധതിയുടെ അതിരൂപതാ തല ഉദ്ഘാടനം സംഘടിപ്പിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കെ.സി.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസിന് പച്ചക്കറി വിത്തുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

അതിരൂപതാ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, ട്രഷറർ എൽസമ്മ സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു. പത്തായം നിറയ്ക്കൽ പദ്ധതിയിലൂടെ കെ.സി.ഡബ്ല്യു.എ അംഗങ്ങൾ തങ്ങളുടെ പുരയിടത്തിൽ നിന്നും സാധിക്കുന്നത്ര വിത്തുകൾ സമാഹരിച്ച്  മറ്റുള്ളവർക്കായി പങ്കുവയ്ക്കും. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെ വ്യാപനത്തിലൂടെയും പര്സപര കൈമാറ്റത്തിലൂടെയും പരമ്പരാഗത കാർഷികസംസ്‌ക്കാരം പുനരുജ്ജീവിപ്പിക്കാനാണ് കെ.സി.ഡബ്ല്യു.എ ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.