കെ.സി.ഡബ്ല്യു.എ. കർഷക ദിനാചരണം സംഘടിപ്പിക്കുന്നു

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ കർഷക ദിനാചരണം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 17 ചൊവ്വാഴ്ച (ചിങ്ങം 1) വൈകുന്നേരം നാലു മണിക്ക് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അനൂപ് ജേക്കബ്‌ എം.എൽ.എ. ദിനാചരണം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. കെ.സി.ഡബ്ല്യു.എയുടെ നേതൃത്വത്തിൽ അതിരൂപതാ തലത്തിൽ നടപ്പിലാക്കുന്ന മുറ്റത്തൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെടും.

ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, പ്രസിഡന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.