ക്‌നാനായ കത്തോലിക്കാ വിമണ്‍സ്‌ അസോസിയേഷന്‍ നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ വിമണ്‍സ്‌ അസോസിയേഷന്റെ 2021-2023 കാലയളവിലേക്കുള്ള ഭരണസമിതിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ്‌ ഫൊറോന റീജിയണല്‍ അതിരൂപതാ ഭാരവാഹികളുടെ നേതൃസംഗമവും പരിശീലനവും സംഘടിപ്പിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച സംഗമം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ‘നേതൃത്വം സഭയിലും സമുദായത്തിലും’ എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നയിച്ചു.

മലബാര്‍ റീജിയണല്‍ ചാപ്ലെയിന്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌, കെ.സി.ഡബ്ല്യു,എ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണ്‍, നിയുക്ത പ്രസിഡന്റ്‌ ലിന്‍സി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്‌.ജെ.സി കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളെക്കുറിച്ച്‌ അറിയിപ്പ്‌ നല്‍കി. അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കെ.സി.ഡബ്ല്യു.എ. യൂണിറ്റു ഭാരവാഹികളും ഫൊറോന അതിരൂപതാ ഭാരവാഹികളും ഉള്‍പ്പടെ 432 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.