ക്‌നാനായ കത്തോലിക്കാ വിമണ്‍സ്‌ അസോസിയേഷന്‍ നേതൃസംഗമം മെയ്‌ 1 -ന്‌

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നേതൃസംഗമം സംഘടിപ്പിക്കുന്നു. മെയ്‌ 1 ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ഓണ്‍ലൈനായാണ്‌ സംഗമം സംഘടിപ്പിക്കുന്നത്‌.

കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ‘നേതൃത്വം സഭയിലും സമുദായത്തിലും’ എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നയിക്കും.

ഫാ. ജോസ്‌ നെടുങ്ങാട്ട്‌, ഡോ. മേഴ്‌സി ജോണ്‍, ലിന്‍സി രാജന്‍ എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ എല്ലാ കെ.സി.ഡബ്ല്യു.എ. യൂണിറ്റുകളിലെയും ഭാരവാഹികളും ഫൊറോന അതിരൂപതാ ഭാരവാഹികളും സംഗമത്തില്‍ പങ്കെടുക്കും.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ചാപ്ലെയിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.