ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഇടയ്‌ക്കാട്‌ ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ ഇടയ്‌ക്കാട്‌ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. കെ.സി.ഡബ്ല്യു.എ ഇടയ്‌ക്കാട്‌ ഫൊറോന പ്രസിഡന്റ്‌ ജെയ്‌സി ജേക്കബ്‌ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.ഡബ്ല്യു.എ രൂപതാ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേലാണ്‌ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.

ഇടയ്‌ക്കാട്‌ ഫൊറോന വികാരി ഫാ.ജോണ്‍ ചേന്നാകുഴി ആമുഖസന്ദേശം നല്‍കി. ഫൊറോന ചാപ്ലെയിന്‍ ഫാ. മാത്യു പതിയില്‍, മിനി ഫിലിപ്പ്‌ വിരുത്തിക്കുളങ്ങര, ലില്ലി മാത്യു പൂവത്തറ, എല്‍സമ്മ സ്‌കറിയ തേക്കുംതറ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികളും യൂണിറ്റ്‌ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ഫാ. ലൂക്ക്‌ പൂതൃക്കയില്‍ ക്ലാസ്സ്‌ നയിച്ചു.

ജെയ്‌സി ജേക്കബ്‌, കെ.സി.ഡബ്ല്യു.എ ഇടയ്‌ക്കാട്‌ ഫൊറോന പ്രസിഡന്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.