കെസിഡബ്ല്യുഎ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍: അതിരൂപതാതല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതാതല കലാകായിക മത്സരങ്ങള്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കിടങ്ങൂര്‍ ചുങ്കം ഫൊറോനകളുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച മത്സങ്ങള്‍ അതിരൂപതാ വികാരി ജനറാളും കെസിഡബ്ല്യുഎ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

ഫാ. ജോസ് നെടുങ്ങാട്ട്, സിസ്റ്റര്‍ സൗമി എസ്.ജെ,സി, ഷൈനി ചൊള്ളമ്പേല്‍, എല്‍സമ്മ സക്കറിയ, ജിജി ഷാജി, ലിസി സണ്ണി, മറിയാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മലയാളി മങ്ക, മോണോ ആക്ട് എന്നീ കലാമത്സരങ്ങളും ഷോട്ട്പുട്ട്, 100 മീറ്റര്‍ ഓട്ടം, അമ്മാനാട്ടം എന്നീ കായികമത്സരങ്ങളുമാണ് നടത്തപ്പെട്ടത്.

മലയാളി മങ്ക മത്സരത്തില്‍ പിറവം ഫൊറോനയിലെ വെള്ളൂര്‍ ഇടവകയില്‍ നിന്നുള്ള ആതിരാ ജോണ്‍സണ്‍ ഒന്നാം സ്ഥാനം നേടി. കാരിത്താസ് യൂണിറ്റിലെ നിഷ സിറിള്‍, കൈപ്പുഴ യൂണിറ്റിലെ ലിസി ജെയ്‌മോന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

മോണോ ആക്ട് മത്സരത്തില്‍ കരിങ്കുന്നം യൂണിറ്റിലെ ആനി സണ്ണി ഒന്നാം സ്ഥാനം നേടി. ത്രേസ്യാമ്മ മാത്യു പേരൂര്‍, ആനി തോമസ് പൂഴിക്കോല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

അമ്മാനാട്ട മത്സത്തില്‍ കുഞ്ഞുമോള്‍ തോമസ് അറുന്നൂറ്റിമംഗലം, ജാന്‍സി കുര്യന്‍ ഒതറ, ചിന്നമ്മ ജേക്കബ് നീണ്ടൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ മിജി റ്റോജോ വെള്ളൂര്‍, ജിജിഷാജി മറ്റക്കര, ബിന്ദു തോമസ് മാങ്കിടപ്പള്ളി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ഷോട്ട് പുട്ട് മത്സരത്തില്‍ കാരിത്താസ് യൂണിറ്റിലെ ഷൈല ജോണി ഒന്നാം സ്ഥാനത്തെത്തി. പുതുവേലി യൂണിറ്റിലെ ബിന്ദു ചാക്കോ രണ്ടാം സ്ഥാനത്തും മറ്റക്കര യൂണിറ്റിലെ ജോസ്‌നി ഷിജു മൂന്നാം സ്ഥാനത്തുമെത്തി.

യൂണിറ്റ്തല മത്സരങ്ങള്‍ക്കു ശേഷം ഫൊറോനാതലത്തില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൊറോനകളില്‍ നിന്നും ഒന്നും രണ്ടും സമ്മാനം ലഭിച്ചവരാണ് അതിരൂപതാതലത്തില്‍ മത്സരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.