കെസിഡബ്ള്യൂഎ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതാതല ഏകദിനധ്യാനം കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം ആരംഭിച്ചത്.

കടുത്തുരുത്തി ഫൊറോന വികാരി ഫാ. എബ്രാഹം പറമ്പേട്ട് ആമുഖസന്ദേശം നല്‍കി. പാമ്പാടി ഗുഡ്‌ ന്യൂസ് ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപനസന്ദേശം നല്‍കുകയും ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

കെ.സി.ഡബ്ല്യു.എ അതിരൂപതാ ട്രഷറര്‍ എല്‍സമ്മ സക്കറിയ, ജോയിന്റെ സെക്രട്ടറി ജിജി ഷാജി, ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നായി 700-ലധികം പേര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.