ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് വിദ്യാദർശൻ – പഠനോപകരണ വിതരണ പദ്ധതിക്കു തുടക്കമായി

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാദർശൻ- പഠനോപകരണവിതരണ പദ്ധതിക്കു തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായാണ് വിദ്യാദർശൻ പദ്ധതി നടപ്പിലാക്കുന്നത്.

കെ.സി.സി. പുതുവേലി യൂണിറ്റ് ഭാരവാഹികൾക്ക് ടെലിവിഷൻ നൽകിക്കൊണ്ട് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കര, കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി. ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, ഫാ. മൈക്കിൾ എൻ.ഐ, കെ.സി.സി. ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, സിസ്റ്റർ ലിൻസി എസ്.ജെ.സി., ജിൻസൺ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർക്ക് ജോലിസമയത്ത് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന യെല്ലോ ഏപ്രൺ വിതരണം, ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്ന പഠനോപകരണ വിതരണം, രോഗീസഹായം എന്നീ പ്രവർത്തനങ്ങളാണ് അതിരൂപത നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളോടു ചേർന്ന് കെ.സി.സി. നടപ്പിലാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.