നവതി നിറവിൽ കടയനിക്കാട് പള്ളി 

കടയനിക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളി നവതി നിറവിൽ. നവതി ആഘോഷങ്ങൾ ഈ മാസം 30 നു ലളിതമായ രീതിയിൽ നടത്തപ്പെടും.

നവതി ആഘോഷങ്ങളുടെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇടവകയിലെ അംഗങ്ങൾ നൽകുന്ന 37  സെന്റ് സ്ഥലത്തിന്റെ ആധാരം ആഴ്ച്ച ബിഷപ്പ് മാർ ജോസഫ് പരുന്തോട്ടത്തിനു കൈമാറും. ഇടവകാംഗമായ ഡോ. മാത്യു ചട്ടുകക്കുളവും കുടുംബവുമാണ് സ്ഥലം കൈമാറുന്നത്. 30 നു ഉച്ചകഴിഞ്ഞു 2 .30 നു പള്ളിയങ്കണത്തിൽ സർവ്വമത സമ്മേളനം നടക്കും.

1928 സെപ്റ്റംബർ 30 നു മാർ ജെയിംസ് കാളാശ്ശേരി പിതാവാണ് വ്യാകുല മാതാവിന്റെ നാമത്തിൽ ഉള്ള ദേവാലയം കൂദാശ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ