ബെത്‌ലഹേമിലേക്കുള്ള യാത്ര – പതിമൂന്നാം ദിനം

ക്രിസ്തുമസ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങളുമായാണ് ആഗതമാകുന്നത്. ഒപ്പം ആ സന്തോഷങ്ങള്‍ക്ക് കാരണമായ കുറെ ത്യാഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലും. ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന സഹനങ്ങളെ ഏറ്റെടുക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന ചോദ്യവുമായാണ് ഓരോ ക്രിസ്തുമസ് കാലവും കടന്നു വരുന്നത്.

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ യാത്ര പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

എന്റെ പ്രിയ ഉണ്ണിയീശോയെ അങ്ങയുടെ ജനനത്തിനായുള്ള ആത്മീയ ഒരുക്കത്തിലാണ് ഞാനെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. ലോകത്തിന്റേതായ തിന്മകള്‍ക്കെതിരായുള്ള ഈ ഒരുക്കത്തില്‍ പ്രലോഭങ്ങളെ അതിജീവിക്കുവാന്‍ എനിക്ക് ശക്തി പകരണമേ. എന്റെ ഒപ്പം ആയിരിക്കണമേ. ആമ്മേന്‍.

ഈശോയുടെ ജനനത്തിനായി ഒരുങ്ങിയുള്ള ഈ യാത്രയില്‍ നമ്മുടെ ചില ഇഷ്ടങ്ങള്‍ ഈശോയ്ക്കായി മാറ്റിവയ്ക്കാം. ഇന്നേ ദിവസം നമുക്കിഷ്ടമുള്ള മധുരപലഹാരങ്ങള്‍ ത്യജിക്കാം. ഒപ്പം വിശക്കുന്നവരെയും ഭക്ഷണം ആവശ്യമുള്ളവരെയും കണ്ടെത്തി അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ ശ്രമിക്കാം. അങ്ങനെ ഉണ്ണിയീശോയുടെ പുല്‍ക്കൂട്ടിലേയ്ക്ക് നമുക്ക് വെള്ളം നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.