ബെത്ലഹേമിലേക്കുള്ള യാത്ര – മൂന്നാം ദിനം

ക്രിസ്തുമസ് മാറ്റങ്ങളുടേയും പരിവര്‍ത്തനങ്ങളുടെയും സമയമാണ്. നമ്മുടെ ജീവിതത്തിലെ ചില ദുശീലങ്ങളെ ഉപേക്ഷിക്കുവാനും നന്മയുടെ പാതയിലേക്ക് കടന്നു വരുവാനും ഉള്ള സമയം. അതിനാല്‍ നമ്മുടെ ജീവിതത്തില്‍ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുവാനും അതിനെയൊക്കെ ഉണ്ണിയീശോയ്ക്കുള്ള സമ്മാനങ്ങളായി മാറ്റുവാനും നമുക്ക് ശ്രമിക്കാം.

ഇന്നേ ദിവസം നമുക്ക് ഈശോയോടു പ്രാര്‍ത്ഥിക്കാം

‘സ്‌നേഹം നിറഞ്ഞ ഉണ്ണിയീശോയെ, പ്രലോഭനങ്ങളുടെ നടുവിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. പ്രലോഭനങ്ങളെ അതിജീവിക്കുവാനും തെറ്റായ സാഹചര്യങ്ങളില്‍ നിന്ന് അകന്നിരിക്കുവാനും ഉള്ള ശക്തി എനിക്ക് നല്‍കണമേ. ഈ നോമ്പുകാലം അങ്ങേയ്‌ക്കൊപ്പമാകുവാന്‍ എന്നെ അനുഗ്രഹിക്കണമേ.’

ഈശോയുടെ പുല്‍ക്കൂടിനെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ഇന്നേ ദിവസം വിശുദ്ധമായ കാര്യങ്ങള്‍ മാത്രമേ ചിന്തിക്കുകയുള്ളു എന്ന് തീരുമാനമെടുക്കാം. നമ്മുടെ വാക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടു ഈശോയുടെ പുല്‍ക്കൂടിന്റെ ചുറ്റുമുള്ള ഭിത്തികള്‍ നിര്‍മ്മിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.